മിൽമ സമരത്തിൽ യൂണിയനുകൾക്ക് സർക്കാർ വഴങ്ങി, തിരുവനന്തപുരം മേഖല എംഡിയെ മാറ്റിനിർത്താമെന്ന് ഉറപ്പ്

തിരുവനന്തപുരം : മിൽമ സമരത്തിൽ യൂണിയനുകൾക്ക് വഴങ്ങി സർക്കാർ. മിൽമ തിരുവനന്തപുരം മേഖല എംഡിയെ മാറ്റിനിർത്താമെന്ന് സർക്കാർ ഉറപ്പ് നൽകി. ഐഎൻടിയുസി, സിഐടിയു യൂണിയനുകളുമായി തൊഴിൽ, ക്ഷീര വികസന മന്ത്രിമാരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. സർവീസിൽ നിന്ന് വിരമിച്ച ഡോ. പി മുരളിയെ തിരുവനന്തപുരം മാനേജിങ് ഡയറക്ടറായി വീണ്ടും നിയമിച്ചത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സംയുക്ത ട്രേഡ് യൂണിയനുകൾ പണിമുടക്ക് ആരംഭിച്ചത്. നിയമനവുമായി ബന്ധപ്പെട്ടുള്ള ഹൈക്കോടതി വിധി വരുന്നത് വരെ എംഡിയോട് അവധിയിൽ പ്രവേശിക്കാൻ ആവശ്യപ്പെടുമെന്നാണ് യൂണിയനുകൾക്ക് സർക്കാർ ഉറപ്പ് നൽകിയത്.