അതിർത്തിയിലെ സംഘർഷ സാഹചര്യം: സർക്കാരിൻ്റെ ആഘോഷ പരിപാടികൾ വെട്ടിച്ചുരുക്കാൻ മന്ത്രിസഭാ തീരുമാനം

അതിർത്തിയിലെ സംഘർഷ സാഹചര്യം: സർക്കാരിൻ്റെ ആഘോഷ പരിപാടികൾ വെട്ടിച്ചുരുക്കാൻ മന്ത്രിസഭാ തീരുമാനം


തിരുവനന്തപുരം: ഇന്ത്യ - പാക് സംഘർഷം ശക്തമായ സാഹചര്യത്തിൽ അതിർത്തിയിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികത്തോട് അനുബന്ധിച്ച ആഘോഷ പരിപാടികൾ വെട്ടിച്ചുരുക്കാൻ തീരുമാനം. അടിയന്തിരമായി ഓൺലൈനായി ചേർന്ന മന്ത്രിസഭാ യോഗത്തിൽ സംസ്ഥാനത്ത് ജാഗ്രത നിർദ്ദേശം പുറപ്പെടുവിക്കാൻ തീരുമാനിച്ചു. സ്ഥിതി ഗതികൾക്ക് അനുസരിച്ച് തീരുമാനം എടുക്കാൻ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി.