പനമരം പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

പനമരം: മാതോത്തുവയൽ പുഴയിൽ ഇന്ന് വൈകീട്ട് 6 മണിയോടെ കാണാതായ വകയാട്ട് ഉന്നതിയിലെ സഞ്ജുവിൻ്റെ (29) മൃതദേഹം കണ്ടെത്തി. കൊട്ടത്തോണിയിൽ മീൻ പിടിക്കുന്നതിനിടെ കുഴഞ്ഞു പുഴയിലേക്കു വിഴുകയായിരുന്നു. മാനന്തവാടി ഫയർ ഫോഴ്സ്, പനമരം സി എച്ച് റസ്ക്യൂ സംഘം, നാട്ടുകാർ എന്നിവരുടെ സംയുക്ത തിരച്ചിലിൽ 8 മണിയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.