അതിർത്തി ശാന്തം; ഇന്ത്യാ-പാക് ഡിജിഎംഒ തല ചർച്ച അവസാനിച്ചു; ചർച്ച ചെയ്‌തത് രാജ്യങ്ങൾ തമ്മിലെ വെടിനിർത്തൽ മാത്രം

അതിർത്തി ശാന്തം; ഇന്ത്യാ-പാക് ഡിജിഎംഒ തല ചർച്ച അവസാനിച്ചു; ചർച്ച ചെയ്‌തത് രാജ്യങ്ങൾ തമ്മിലെ വെടിനിർത്തൽ മാത്രം

ദില്ലി: ഇന്ത്യയും പാകിസ്ഥാനും തമ്മിലെ വെടിനിർത്തൽ സംബന്ധിച്ച് ഇരു സേനകളുടെയും മിലിറ്ററി ഓപറേഷൻസ് ഡയറക്ടർ ജനറൽ തലത്തിൽ ചർച്ച നടത്തി. വെടിനിർത്തൽ സംബന്ധിച്ചാണ് ചർച്ച ചെയ്തത്. സിന്ധു നദീജല കരാർ അടക്കമുള്ള വിഷയങ്ങൾ ഈ യോഗത്തിൽ ചർച്ച ചെയ്തില്ല. ഇന്ന് വൈകിട്ടോടെ ആരംഭിച്ച ചർച്ച 30 മിനിറ്റോളമാണ് നീണ്ടു നിന്നത്. ചർച്ച അവസാനിച്ചതായി വാർത്താ ഏജൻസിയാണ് റിപ്പോർട്ട് ചെയ്യുന്നത്.