എസ്എസ്എല്‍സി, പ്ലസ്ടു, എല്‍എസ്എസ്, യുഎസ്എസ് വിജയികളെ മുസ്ലിം ലീഗ് അനുമോദിച്ചു.

എസ്എസ്എല്‍സി, പ്ലസ്ടു, എല്‍എസ്എസ്, യുഎസ്എസ് വിജയികളെ മുസ്ലിം ലീഗ് അനുമോദിച്ചു.











ഇരിട്ടി : എസ്എസ്എല്‍എസ്എസ്എല്‍സി, പ്ലസ്ടു, എല്‍എസ്എസ്, യുഎസ്എസ് വിജയികളെ  ഇരിട്ടി ടൗണ്‍ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു. സിഎച്ച് സൗധത്തില്‍ നടന്ന ചടങ്ങില്‍ മുസ്ലിം ലീഗ് പേരാവൂർ നിയോജക മണ്ഡലം പ്രസിഡന്റ് എം.എം.മജീദ് ഉദ്ഘാടനം ചെയ്തു.മുസ്ലിം ലീഗ് ടൗണ്‍ പ്രസിഡന്റ് തറാല്‍ ഈസ്സ അധ്യക്ഷത വഹിച്ചു. ഇരിട്ടി നഗരസഭ കൗണ്‍സിലര്‍മാരായ വി.പി.റഷീദ്, സമീര്‍ പുന്നാട്, എം കെ മുഹമ്മദ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് റജി തോമസ്, കേളോത്ത് നാസര്‍, സി.മുസ്തഫ, മുഹമ്മദലി കണിയാറക്കല്‍, എന്‍.കെ.സക്കരിയ, ഫിറോസ് മുരിക്കഞ്ചേരി, എന്‍.കെ.ഷറഫുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. കരിയര്‍ ഗൈഡന്‍സ്  താജ്ഹസ്സന്‍ ക്ലാസെടുത്തു. കെ.വി.റഷീദ് മൊമെന്റോ വിതരണം ചെയ്തു.