മട്ടന്നൂർ നെടുവട്ടം കുന്നിൽ വാഹനാപകടം; ഒരാൾക്ക് പരിക്ക്

.

മട്ടന്നൂർ നെടുവട്ടം കുന്നിൽ വാഹനാപകടം; ഒരാൾക്ക് പരിക്ക്












മട്ടന്നൂർ നെടുവട്ടം കുന്നിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് സാരമായി പരിക്കേറ്റു. ഇന്ന് രാത്രി 8 മണിയോടെ ആയിരുന്നു അപകടം. മട്ടന്നൂർ ഭാഗത്തു നിന്നും തലശ്ശേരി ഭാഗത്തേക്ക്‌ പോവുകയായിരുന്ന കാറിൽ അതേ ദിശയിൽ വന്ന ബൈക്ക് ഇടിച്ച് മറിയുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ബൈക്ക് അടുത്തുള്ള ആഴമേറിയ ഓവുചാലിലേക്ക് തെറിച്ചു. പരിക്കേറ്റ ആളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായില്ല. മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ദ ചികിത്സയ്ക്കായി കണ്ണൂരിലേക്ക് മാറ്റി.