
പിവി അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തില്‍ ഇന്ന് തീരുമാനം അറിയാം. ആര്യാടന്‍ ഷൗക്കത്തിന് പിന്തുണ പ്രഖ്യാപിച്ചാല്‍ അസോസിയേറ്റ് ഘടക കക്ഷിയാക്കാം എന്ന നിലപാടിലാണ് യുഡിഎഫ്. എന്നാല്‍ പൂര്‍ണ്ണമായും ഘടകകക്ഷി ആക്കണമെന്ന നിലപാടിലാണ് പി വി അന്‍വര്‍.
അന്‍വര്‍ വിഷയത്തില്‍ യുഡിഎഫ് ഒറ്റക്കെട്ടാണെന്നാണ് വിവരം. അന്‍വറിന്റെ ഭീഷണിക്ക് വഴങ്ങേണ്ടെന്നാണ് തീരുമാനം. സ്ഥാനാര്‍ഥിക്കെതിരെ പറഞ്ഞത് തിരുത്തിയാല്‍ മാത്രം യുഡിഎഫുമായി സഹകരിക്കാം. പ്രതിപക്ഷ നേതാവിനെ ഒറ്റപ്പെടുത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് യുഡിഎഫ് യോഗം തീരുമാനിച്ചു.
ഇന്നലെ ഓണ്‍ലൈനായാണ് യുഡിഎഫ് നേതാക്കളുടെ യോഗം നടന്നത്. യോഗശേഷം മാധ്യമങ്ങളോട് പ്രതികരിച്ച മുന്നണി കണ്‍വീനര്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ നേരിട്ട് മുന്നണിയിലെടുക്കാനുള്ള പ്രയാസം അറിയിച്ചു. ഇക്കാര്യം അന്‍വറുമായി നടത്തിയ ചര്‍ച്ചയിലും വ്യക്തമാക്കിയെന്നാണ് അടൂര്‍ പ്രകാശ് പറഞ്ഞത്. അന്‍വറുമായി ഫോണില്‍ സംസാരിച്ചാണ് അടൂര്‍ പ്രകാശ് മുന്നണി തീരുമാനം അറിയിച്ചത്.
ഇന്ന് ഒന്‍പത് മണിക്ക് പി വി അന്‍വര്‍ മാധ്യമങ്ങളെ കാണുന്നുണ്ട്. യുഡിഎഫിന്റെ നിബന്ധനകള്‍ അംഗീകരിച്ച് വാര്‍ത്താ സമ്മേളനത്തില്‍ പരസ്യമായി ആര്യാടന്‍ ഷൗക്കത്തിനെ അന്‍വര്‍ പിന്തുണക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.