പഴശ്ശി പദ്ധതിയുടെ ഷട്ടറുകൾ രണ്ട് ഭാഗികമായി തുറന്നു

പഴശ്ശി പദ്ധതിയുടെ ഷട്ടറുകൾ  രണ്ട് ഭാഗികമായി തുറന്നു








ഇരിട്ടി: മഴ ശക്തമായതോടെ പഴശ്ശി പദ്ധതിയുടെ രണ്ട് ഷട്ടറുകൾ ഭാഗികമായി തുറന്നു. പദ്ധതിയുടെ 16 ഷട്ടറുകളിൽ ഒന്നാമത്തേതും 15-ാമത്തെയും ഷട്ടറുകളുമാണ് 30 സെന്റീമീററർ വീതം ഉയർത്തി റിസർവോയറിലേക്ക് അധികമായി ഒഴുകിയെത്തുന്ന വെള്ളത്തെ വളപട്ടണം പുഴയിലേക്ക് ഒഴുക്കി വിട്ടത്. 26.52 മീറ്റർ സംഭരണ ശേഷിയുള്ള പദ്ധതിയിൽ 25.49 മീറ്റർ വെള്ളമാണ് ഉണ്ടായിരുന്നത്. മലയോര മേഖലയിൽ മഴ ശക്തമായതോടെ പദ്ധതിയിലേക്കുള്ള നീരൊഴുക്കിൽ ക്രമാതീതമായ വർധനവ് ഉണ്ടായി. ഒരുമീറ്ററിലധികം വെളളം ഉയർന്നതോടെയാണ് വെള്ളം തുറന്നു വിട്ടത്. മഴയുടെ ശക്തി അനുസരിച്ച് വെള്ളം ഒഴുക്കി വിടുന്നത് ക്രമീകരിക്കുമെന്ന് പഴശ്ശി ജലസേചന വിഭാഗം അധികൃതർ അറിയിച്ചു. പദ്ധതിയുടെ ഷട്ടർ തുറക്കുന്നതിനാൽ വളപട്ടണം പുഴയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പും കഴിഞ്ഞ ദിവസം നൽകിയിരുന്നു. ഷട്ടറുകൾ മുഴുവൻ തുറന്നു വിട്ട് വെള്ളം ഒഴുക്കിക്കളഞ്ഞാൽ അത് ജില്ലയിലെ പത്തിലധികം വരുന്ന കുടിവെള്ള വിതരണ പദ്ധതികളെ ബാധിക്കും. അതിനാലാണ് ഷട്ടറുകൾ ഭാഗികമായി മാത്രം തുറന്നത്.