ബാങ്കോക്കിൽ അവധിയാഘോഷിച്ച് യുവാവും യുവതിയും തിരുവനന്തപുരത്ത് വിമാനമിറങ്ങി, 10 കോടിയുടെ കഞ്ചാവുമായി പിടിയിൽ


ബാങ്കോക്കിൽ അവധിയാഘോഷിച്ച് യുവാവും യുവതിയും തിരുവനന്തപുരത്ത് വിമാനമിറങ്ങി, 10 കോടിയുടെ കഞ്ചാവുമായി പിടിയിൽ


തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ ഹൈബ്രിഡ് കഞ്ചാവ് വേട്ട. ബാങ്കോക്കിൽ നിന്നും സിങ്കപ്പൂർ വഴി തിരുവനന്തപുരത്ത് എത്തിയ രണ്ട് വിദ്യാർത്ഥികളിൽ നിന്നാണ് 10 കോടി വലിമതിക്കുന്ന 10 കിലോ ഹൈബ്രിഡ് കഞ്ചാവ് കസ്റ്റംസ് പിടികൂടിയത്. ബെംഗളൂരുവിലെ വിദ്യാർത്ഥികളായ 23 വയസ്സുള്ള യുവാവും, 21 വയസ്സുള്ള യുവതിയുമാണ് പിടിയിലായത്.

മലപ്പുറം സ്വദേശികളാണ് വിദ്യാര്‍ത്ഥികളാണ് പിടിയിലായത്. അവധിക്കാലം ആഘോഷിക്കാനായി പോയവർ കഞ്ചാവുമായി മടങ്ങിയെത്തുകയായിരുന്നു. പിടിയിലായ യുവാവ് ലഹരി സംഘത്തിലെ കണ്ണിയാണ്. ബെംഗളൂരുവിലും മംഗളൂരുവിലും വിൽപ്പന നടത്തുന്നതിനാണ് കഞ്ചാവ് എത്തിച്ചതെന്നാണ് കസ്റ്റംസ് അന്വേഷണത്തിലെ കണ്ടെത്തൽ. ബാഗുകളുടെ എക്സറേ പരിശോധനയിൽ സംശയം തോന്നിയതിനെ തുടർന്നാണ് ഇന്നലെ രാത്രിയിലെത്തിയ രണ്ട് യാത്രക്കാരെ കസ്റ്റംസ് വിശദമായി പരിശോധിച്ചത്.