എം.എസ്.എഫ് പേരാവൂർ നിയോജക മണ്ഡലം സമ്മേളനം 2025 ജൂൺ 20 & 21തീയതികളിൽ ഇരിട്ടിയിൽ : സംഘാടക സമിതി രൂപീകരിച്ചു .
ഇരിട്ടി : ഐക്യം അതിജീവനം അഭിമാനം എന്ന പ്രമേയത്തിൽ 2025 ജൂൺ 20, 21 തീയതികളിൽ ഇരിട്ടിയിൽ M2H കൺവെൻഷൻ സെന്ററിൽ പ്രത്യേകം സജ്ജമാക്കിയ മർഹൂം സിനാൻ നഗറിൽ വെച്ച് എം.എസ്.എഫ് പേരാവൂർ നിയോജക മണ്ഡലം സമ്മേളനം നടക്കും. സമ്മേളനത്തിന്റെ നടത്തിപ്പിനായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. സംഘാടക സമിതി യോഗം മുസ്‌ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് എം.എം മജീദ് ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഒമ്പാൻ ഹംസ, മുസ്‌ലിം ലീഗ് നിയോജക മണ്ഡലം ട്രഷറർ ഇബ്രാഹിം ഹാജി ആറളം, എം.എസ്.എഫ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി കെ.പി റംഷാദ്, എം.പി അബ്ദുൽ റഹ്മാൻ, വി.പി അബ്ദുൽ റഷീദ്, സമീർ പുന്നാട്, ഇ.കെ ശഫാഫ്, ശമൽ വമ്പൻ, അഫ്നാസ് കെ.എ, മർവാൻ കാക്കയങ്ങാട്, പി.വി ജുനൈദ് , അഫ്ലഹ് സമാൻ പ്രസംഗിച്ചു.
സംഘാടക സമിതി അംഗങ്ങളായി മുഖ്യ രക്ഷാധികാരികൾ : ഇബ്രാഹിം മുണ്ടേരി, നസീർ നല്ലൂർ, ഇജാസ് ആറളം, കെ.പി റംഷാദ്,
ചെയർമാൻ : എം എം മജീദ്, വർക്കിംഗ് ചെയർമാൻ : ഇ.കെ ശഫാഫ്, ജനറൽ കൺവീനവർ : ശമൽ വമ്പൻ, ട്രഷറർ : പൊയിലൻ ഇബ്രാഹിം ഹാജി എന്നിവരെയും കമ്മിറ്റി അംഗങ്ങളായി നിയോജക മണ്ഡലം മുസ്‌ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ് ഭാരവാഹികളെയും, പ്രവർത്തക സമിതി അംഗങ്ങളെയും, ജന പ്രതിനിധികളെയും തിരഞ്ഞെടുത്തു