സുൽത്താൻബത്തേരി ബീനാച്ചിയിൽ മുഖാമുഖം കൂട്ടിയിടിച്ച് രണ്ട് കാറുകൾ, ഇടയിൽപ്പെട്ട് ബൈക്ക് യാത്രികനും; അപകടത്തിൽ 3 പേർക്ക് പരിക്ക്
സുൽത്താൻബത്തേരി: വയനാട് ബീനാച്ചിയിൽ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. രണ്ടു കാറുകളും ഒരു ബൈക്കും ആണ് അപകടത്തിൽപ്പെട്ടത്.മീനങ്ങാടി തണ്ടേക്കാട് സ്വദേശി ജോഷ്വാ (20), കാക്കവയല്‍ വാലുപൊയില്‍ സിനാന്‍ (19), ബത്തേരി മണിച്ചിറ കാലാച്ചിറ ഷൈജിന്‍ (41) എന്നിവരാണ് അപകടത്തില്‍ പരിക്കേറ്റത്.പരിക്കേറ്റ മൂന്നുപേരും വയനാട് സ്വദേശികളാണ്. ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും രണ്ടുപേരെ വയനാട്ടിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് നാലുമണിയോടെയായിരുന്നു അപകടം.ബീനാച്ചിയും എക്‌സ് സര്‍വീസ്മെന്‍ കോളനിക്കടുത്ത് വെച്ച് രണ്ട് കാറുകൾ മുഖാമുഖം കൂട്ടിയിടിക്കുകയായിരുന്നു. ഇതിനിടയിൽപെട്ടാണ് ബൈക്ക് യാത്രികന് പരിക്കേറ്റത്. എതിരേ വന്ന കാറുകൾ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. അപകടത്തിൽ ബൈക്ക് ഒരു കാറിനടിയിലേക്ക് കയറിപ്പോയി. ഇടിയുടെ ആഘാതത്തിൽ രണ്ട് കാറുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.