നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വൻ സിഗററ്റ് വേട്ട: ദുബൈയില്‍ നിന്ന് വന്ന തലശേരി സ്വദേശിയടക്കം 4 പേർ കസ്റ്റംസ് പിടിയിൽ

നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വൻ സിഗററ്റ് വേട്ട: ദുബൈയില്‍ നിന്ന് വന്ന തലശേരി സ്വദേശിയടക്കം 4 പേർ കസ്റ്റംസ് പിടിയിൽ

കൊച്ചി: എറണാകുളം നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വൻ സിഗററ്റ് വേട്ട. ദുബൈയില്‍ നിന്ന് വന്ന തലശേരി സ്വദേശി അബ്ദുള്‍ സലാം, മംഗലാപുരം സ്വദേശി സമീന, മുഹമ്മദ് ഇക്ബാല്‍, മുഹമ്മദ് ഇസ്മായില്‍ എന്നിവരാണ് പിടിയിലായത്.

അനധികൃതമായി കടത്തിക്കൊണ്ടുവന്ന അഞ്ച് ലക്ഷത്തിലേറെ രൂപ വില വരുന്ന സിഗരറ്റുകളാണ് പിടികൂടിയത്. ഇതോടൊപ്പം ഫെയ്‌സ് വാഷ് ഉല്‍പ്പന്നങ്ങളും ഇവരുടെ കൈയ്യില്‍ നിന്നും കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ട്. 

ബാഗേജുകള്‍ക്കകത്ത് വസ്ത്രങ്ങള്‍ക്കിടയിലും മറ്റും ഒളിപ്പിച്ചാണ് ഉല്‍പ്പന്നങ്ങള്‍ കേരളത്തിലേക്ക് കൊണ്ടു വന്നതെന്ന് കസ്റ്റംസ് അധികൃതർ പറയുന്നു