കണ്ണൂര്‍ നഗരത്തെ വിറപ്പിച്ച് വീണ്ടും തെരുവുനായ; രണ്ട് ദിവസത്തിനിടെ കടിയേറ്റത് 65ലേറെ ആളുകള്‍ക്ക്


കണ്ണൂര്‍ നഗരത്തെ വിറപ്പിച്ച് വീണ്ടും തെരുവുനായ; രണ്ട് ദിവസത്തിനിടെ കടിയേറ്റത് 65ലേറെ ആളുകള്‍ക്ക് 








കണ്ണൂർ: കണ്ണൂർ നഗരത്തിൽ വീണ്ടും തെരുവുനായ ആക്രമണം. ഇന്നലെയും ഇന്നുമായി 67 പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. ഇന്ന് റെയിൽവേ സ്റ്റേഷൻ പരസിരത്തു നിന്ന് 11 പേർക്ക് കടിയേറ്റു. ഇന്നലെ 56 പേരാണ് തെരുവുനായയുടെ ആക്രമണത്തിന് ഇരയായത്. കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് പരിസരം, പ്രഭാത് ജങ്ഷൻ, എസ്.ബി.ഐ പരിസരം തുടങ്ങി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലാണ് ഇന്നലെ രാവിലെ പതിനൊന്നോടെ തെരുവുനായ ആക്രമണമുണ്ടായത്.

പ്ലസ് വൺ വിദ്യാർഥി നീർക്കടവിലെ അവനീത് (16), ഫോർട്ട് റോഡ് ഇന്ത്യൻ കോഫീ ഹൗസ് ജീവനക്കാരൻ കൂത്തുപറമ്പിലെ സിബിൻ(32), മുഴപ്പിലങ്ങാട് സ്വദേശി അബ്‌ദുൽ നാസർ(63), തളിപ്പറമ്പിലെ ഗണേഷ് കുമാർ(55), കാങ്കോലിലെ വിജിത്ത്(33), തമിഴ്നാട് ചിന്നസേലം സ്വദേശി ഭാഗ്യരാജ്(35), മുണ്ടേരിയിലെ റാഷിദ (22), അഞ്ചരക്കണ്ടിയിലെ റജിൽ(19), എസ്.ബി.ഐ ജീവനക്കാരൻ രജീഷ്(39), എറണാകുളം സ്വദേശി രവികുമാർ (40), കണ്ണപുരത്തെ ശ്രീലക്ഷ്മി (22), കുറുവ വട്ടക്കുളത്തെ അജയകുമാർ (60), വാരം സ്വദേശി സുഷിൽ (30), കൂത്തുപറമ്പിലെ സഹദേവൻ(61), കീഴറയിലെ ഹമീദ് (70), രാമന്തളിയിലെ പവിത്രൻ(71), കടമ്പൂരിലെ അശോകൻ (60),നായാട്ടുപാറ സ്വദേശി സീന (52), കൂത്തുപറമ്പിലെ മനോഹരൻ (66), പുതിയതെരുവിലെ വിജിന (37), കൊട്ടിയൂരിലെ സാജു വാക്യാട്ട്( 65), വിദ്യാർഥിനി കാഞ്ഞങ്ങാടിലെ നന്ദന (21), മണിക്കടവിലെ ജിനോ (46), കക്കാടിലെ വി. ഫാത്തിമ റാനിയ(18), കൂത്തുപറമ്പിലെ പി. അയൂബ്(54), പി. ജസീല(35) മൂന്നുനിരത്ത്, വി.പി രജീഷ്(39)കുറ്റ്യാടി, തേജ രാജീവൻ(20) വടകര, ജിഷ്ണു നാഗൻ(25) പാലക്കാട്, എം. ആരോൺ ഷാജി(16) ഏച്ചൂർ, എം.ഐ അഞ്ജന(26) തളിപ്പറമ്പ്, എം.വി.കെ കരീം(65) മാട്ടൂൽ, കെ. സമീൽ(38) കണ്ണൂർസിറ്റി, ജിബിൻ കുമാർ(26), കോളയാട്, മുഹമ്മദ്(20) വേങ്ങാട്, പി.വി ധനേഷ്കുമാർ(50) തളിപ്പറമ്പ്, ആയിഷ(30) മാച്ചേരി, മണി(65) ബർണശേരി, അനൂപ് പയ്യാവൂർ (33), ഷഫീഖ് മാച്ചേരി (43) തുടങ്ങി 56 ഓളം പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. ഇവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ചികിത്സ തേടിയ ഭൂരിഭാഗം പേർക്കും കടിയേറ്റത് കാലിനാണ്.നടന്നുപോകുമ്പോൾ നായ ഓടി വന്നു കടിക്കുകയായിരുന്നുവെന്ന് കടിയേറ്റവർ പറഞ്ഞു. ഓരോരുത്തരും ജില്ലാ
 ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി എത്തിയപ്പോഴാണ് നഗരത്തിൽ വ്യാപകമായി തെരുവുനായ അക്രമണമുണ്ടായത് മനസിലായത്. ഒരു നായ തന്നെയാണ് എല്ലാവരെയും കടിച്ചത്. ഇതോടെ ജനങ്ങൾ പരിഭ്രാന്തരായി. കോർപറേഷന്റെ നേതൃത്വത്തിൽ നായയെ പിടികൂടാൻ ശ്രമിച്ചെങ്കിലും കണ്ടെത്താനായിട്ടില്ല. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമാണ്. പഴയ ബസ് സ്റ്റാൻഡ്, കാൽടെക്‌സ്, ജില്ലാ പഞ്ചായത്ത് പരിസരം, പയ്യാമ്പലം ബീച്ച് പരിസരം, മുനീശ്വരം കോവിൽ തുടങ്ങി എല്ലായിടത്തും തെരുവുനായകൾ വ്യാപകമായി വിഹരിക്കുകയാണ്. കണ്ണൂർ നഗരത്തെ വിറപ്പിച്ച നായയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തി.