ആറ് പേരെ വിവാഹം ചെയ്ത് കടന്ന് കളഞ്ഞു, പിടിവീണത് 7-ാം കല്യാണത്തിന് തൊട്ട് മുമ്പ്; വിവാഹത്തട്ടിപ്പുകാരി അറസ്റ്റില്‍


ആറ് പേരെ വിവാഹം ചെയ്ത് കടന്ന് കളഞ്ഞു, പിടിവീണത് 7-ാം കല്യാണത്തിന് തൊട്ട് മുമ്പ്; വിവാഹത്തട്ടിപ്പുകാരി അറസ്റ്റില്‍


തിരുവനന്തപുരം: തിരുവനന്തപുരത്ത് വിവാഹത്തട്ടിപ്പുകാരി പിടിയിൽ. എറണാകുളം സ്വദേശിയായ രേഷ്മയാണ് പിടിയിലായത്. ഏഴാമത്തെ കല്യാണത്തിന് തൊട്ട് മുമ്പാണ് യുവതി കുടുങ്ങിയത്. വപോത്തൻകോട് പഞ്ചായത്തംഗമായ യുവാവുമായിരുന്നു രേഷ്മയുടെ കല്യാണം നിശ്ചയിച്ചിരുന്നു. താലികെട്ടിന് മുമ്പ് തട്ടിപ്പാണ് യുവതി പിടിയിലായത്. രേഷ്മ നടത്തിയത് അമ്പരപ്പിക്കുന്ന വിവാഹത്തട്ടിപ്പാണെന്ന് പൊലീസ് പറയുന്നു. രണ്ട് വിവാഹം കൂടി നിശ്ചയിച്ചിരുന്നു.</p><p>ഏഴാമത്ത് വിവാഹം കഴിക്കാനിരുന്ന പഞ്ചായത്തംഗമായ പ്രതിശ്രുത വരനാണ് യുവതിയുടെ വിവാഹ തട്ടിപ്പ് കണ്ടെത്തുന്നത്. പഞ്ചാത്തംഗത്തിൻ്റെ നമ്പർ വിവാഹ ആലോചനക്കായുള്ള വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് ശേഖരിച്ച ശേഷം പെൺകുട്ടിയുടെ അമ്മയാണെന്ന് പറഞ്ഞ് മറ്റൊരു സ്ത്രീയാണ് വരനെ ആദ്യം വിളിക്കുന്നത്. പിന്നീട് യുവതി വരനുമായി സംസാരിക്കുമ്പോള്‍ താന്‍ ദത്ത് പുത്രിയാണെന്നും അമ്മ ഉപദ്രവിക്കാറുണ്ട് എന്ന് പറഞ്ഞ് സഹതാപം പിടിച്ചുപറ്റി. വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളൽ അവിടെ നിന്ന് മുങ്ങുന്നതായിരുന്നു പതിവ്.&nbsp;</p><p>എന്നാൽ, സംശയം തോന്നിയ വരൻ, ബ്യൂട്ടി പാർലറിൽ രേഷ്മ ഒരുങ്ങുന്നതിനിടെ ബാഗ് പരിശോധിച്ചപ്പോഴാണ് കള്ളി വെളിച്ചതായത്. മുമ്പ് വിവാഹം കഴിച്ചതിൻ്റെ രേഖ പഞ്ചായത്ത് അംഗം കണ്ടെത്തിയതോടെയാണ് വിവരം പൊലീസിനെ അറിയിച്ചത്. രേഷ്മ നിലവില്‍ ആര്യനാട് പൊലീസിന്‍റെ പിടിയിലാണ്. രേഷ്മയുടെ ലക്ഷ്യം സംബന്ധിച്ച് കൂടുതൽ അന്വേഷണം പൊലീസ് തുടരുകയാണ്.