കാക്കയങ്ങാട്
AIMS കോച്ചിങ് സെന്‍റര്‍ ഉദ്ഘാടനം ചെയ്തു
കാക്കയങ്ങാട് കാക്കയങ്ങാട് മഹല്ല് കമ്മിറ്റിയും AIMS കോച്ചിങ് സെൻ്ററും സംയുക്തമായി കാക്കയങ്ങാട് MUM കോംപ്ലക്സിൽ ആരംഭിക്കുന്ന AIMS കോച്ചിങ് സെൻ്ററിൻ്റെ ഉദ്ഘാടനം മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. ബിന്ദു നിർവ്വഹിച്ചു. കാക്കയങ്ങാട് മഹല്ല് ജനറൽ സെക്രട്ടറി പി.പി സക്കരിയ ഹാജി സ്വാഗതം പറഞ്ഞ ചടങ്ങില്‍ കാക്കയങ്ങാട് മഹല്ല് വർക്കിങ് പ്രസിഡണ്ട് പി സമീര്‍ ഹാജി അധ്യക്ഷത വഹിച്ചു, ശ്രീ. കെ.മോഹനൻ (വാർഡ് മെംബർ മുഴക്കുന്ന് പഞ്ചായത്ത്) മുഹമ്മദ് നിസാമി (മഹല്ല് ഖത്തീബ് ) ശ്രീ. ടി .എഫ് .സെബാസ്റ്റ്യൻ (യു എം സി ജില്ലാ പ്രസിഡണ്ട് )
ശ്രീ. കെ. ടി .ടോമി (KW ഏകോപന സമിതി കാക്കയങ്ങാട്)
ശ്രീ. ഷിബു.എ ,ശ്രീ. നമേഷ്, നൗഫൽ മാസ്റ്റർ, ശാഫി മാസ്റ്റർ (AIMS) സി എ മുഹമ്മദ് ഹാജി (മഹല്ല് സെക്രട്ടറി കാക്കയങ്ങാട്) തുടങ്ങിയവര്‍ സംബന്ധിച്ചു.