വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ വയോധികന് ഗുരുതര പരുക്ക്

വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ വയോധികന് ഗുരുതര പരുക്ക്







കല്‍പ്പറ്റ |  വയനാട് പൊഴുതന മേല്‍മുറിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികന് പരുക്കേറ്റു.മേല്‍മുറി സ്വദേശി മോനി മടമനയ്ക്ക് (68) ആണ് പരുക്കേറ്റത്. കാലുകള്‍ക്ക് ഗുരുതരമായി പരുക്കേറ്റ ഇയാള്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്ന് രാവിലെയാണ് സംഭവം. ആനയെ കണ്ട് ഓടുന്നതിനിടെ വീണ ഇയാളെ ആന ആക്രമിക്കുകയായിരുന്നു.