പയ്യാവൂരിൽ പുഴയിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥിനി മുങ്ങിമരിച്ചു
പയ്യാവൂർ: വീടിനു സമീപത്തെ പുഴയിൽ സഹോദരനോടൊപ്പം കുളിക്കുന്നതിനിടെ വിദ്യാത്ഥിനി മുങ്ങിമരിച്ചു. പയ്യാവൂർ കോയിപ്രയിലെ വട്ടക്കുന്നേൽ ഷാജീവ്-ഷിൻ്റു ദമ്പതികളുടെ മകൾ അലീന ഷാജീവ് (14) ആണ് മരിച്ചത്. പൈസക്കരി ദേവമാതാ ഹൈസ്ക്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ്. സഹോദരൻ: ജോർജ് ഷാജീവ് (ദേവമാതാ കോളജ് പൈസക്കരി). പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയ മൃതദേഹം ഇന്ന് (തിങ്കൾ) രാവിലെ പോസ്റ്റ്മോർട്ടം കഴിഞ്ഞ് തിരികെ വിട്ടിലെത്തിച്ച ശേഷം സംസ്കാരം നടത്തും.