Spread the love

 

സുൽത്താൻ ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ ATK304/1030KKDMSE KSRTC സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി കെ, ഡ്രൈവർ സജീഷ് ടി പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികന്റെ ജീവൻ രക്ഷിച്ചു.

 

ബസ് കേരള ബോർഡർ കഴിഞ്ഞ് ബന്ദിപ്പൂർ വനമേഖലയിലേക്ക് പ്രവേശിച്ചുടനെ ബസിലെ യാത്രക്കാരനായ പുൽപള്ളി പാടിച്ചിറ സ്വദേശി ഷാജി എന്നയാൾക്ക് ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ടു കുഴഞ്ഞ് വീഴുകയായിരുന്നു. ബസിൽ യാത്രചെയ്തിരുന്ന നഴ്സിംഗ് വിദ്യാർഥികളും, മറ്റ് യാത്രക്കാരും ചേർന്ന് പ്രാഥമിക ചികിത്സ നൽകിയെങ്കിലും കടുത്ത നെഞ്ച് വേദന കുറക്കുന്നതിന് സാധിക്കുന്നുണ്ടായിരുന്നില്ല. കെ എസ് ആർ ടി സി ജീവനക്കാരുടെ സമയോചിത ഇടപെടൽ ആണ് പിന്നീട് കണ്ടത്. ബസ് അക്ഷരാർത്ഥത്തിൽ ആംബുലൻസ് ആയി മാറുകയായിരുന്നു. വനമേഖല കഴിഞ്ഞതിനു ശേഷമുള്ള ഗുണ്ടിൽപ്പെട്ട് താലൂക്ക് ആശുപത്രിയിലേക്ക് എത്തിക്കുകയും രോഗിയുടെ ജീവൻ രക്ഷിക്കുന്നതിന് സാധിക്കുകയും ചെയ്തു