ജൂതപ്രതിഷേധത്തിന് നേരെ പലസ്തീൻ അനുകൂല മുദ്രാവാക്യം മുഴക്കി സ്ഫോടക വസ്തു എറിഞ്ഞു; ആമേരിക്കയിൽ ഒരാൾ അറസ്റ്റിൽ


ജൂതപ്രതിഷേധത്തിന് നേരെ പലസ്തീൻ അനുകൂല മുദ്രാവാക്യം മുഴക്കി സ്ഫോടക വസ്തു എറിഞ്ഞു; കൊളറാഡോയിൽ ഒരാൾ അറസ്റ്റിൽ


വാഷിംഗ്ടൺ: ഗാസയിൽ തടവിലാക്കപ്പെട്ട ഇസ്രായേലി ബന്ദികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രകടനം നടത്തിയവർക്കെതിരെ പലസ്തീൻ അനുകൂലി സ്ഫോടക വസ്തു എറിഞ്ഞു. സംഭവത്തെ എഫ്ബിഐ ഭീകരാക്രമണമെന്ന് വിശേഷിപ്പിച്ചു. കൊളറാഡോയിലാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ ആറ് പേർക്ക് പൊള്ളലേറ്റു. ബൗൾഡർ നഗരത്തിലെ പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തതായി പറഞ്ഞു. ​ഗാസയിൽ ഹമാസ് തടവിലാക്കിയവരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ജൂതസമൂഹം സമ്മേളനം നടത്തിയത്. ഇവർക്കെതിരെയാണ് ആക്രമണമെന്ന് പൊലീസ് പറഞ്ഞു. ഇയാൾ സ്വയം നിർമിച്ച സ്ഫോടക വസ്തു സംഘത്തിന് നേരെ എറിഞ്ഞതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

'സയണിസ്റ്റുകളെ അവസാനിപ്പിക്കൂ, അവർ കൊലയാളികളാണ്, പലസ്തീൻ സ്വതന്ത്രമാണ്' -എന്ന് അക്രമി മുദ്രാവാക്യം വിളിച്ചതായും റിപ്പോർട്ടുകളുണ്ട്. കൊളറാഡോയിലെ ബൗൾഡറിൽ നടന്ന ഒരു ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് എഫ്ബിഐ മേധാവി കാഷ് പട്ടേൽ എക്‌സിൽ പറഞ്ഞു. സംഭവത്തെക്കുറിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അറിയിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. വാഷിംഗ്ടണിലെ ഒരു ജൂത മ്യൂസിയത്തിന് പുറത്ത് രണ്ട് ഇസ്രായേലി എംബസി ജീവനക്കാരെ വെടിവച്ചു കൊന്നതിന് ഏകദേശം രണ്ടാഴ്ച കഴിഞ്ഞാണ് ബൗൾഡർ അക്രമം നടക്കുന്നത്. "സ്വതന്ത്ര പലസ്തീൻ" എന്ന് ആക്രോശിച്ച 31 വയസ്സുള്ള ഒരു പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു