തമിഴ്നാട് നീലഗിരിയിൽ കാട്ടാന ആക്രമണത്തിൽ മലയാളി മരിച്ചു
നീലഗിരി : തമിഴ്നാട് നീലഗിരി പന്തലൂരിനടുത്ത് കാട്ടാന ആക്രമണത്തിൽ മലയാളി മരിച്ചു. ജോയ് ആൻ്റണി (60) എന്നയാളാണ് മരിച്ചത്. വീടിന് 100 മീറ്റർ അകലെ ചന്തക്കുന്ന് എന്ന സ്ഥലത്തെ കാപ്പിത്തോട്ടത്തിൽ വച്ചാണ് കാട്ടാന ആക്രമിച്ചത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ ജോയ് മരിച്ചു. കാട് കയറാൻ കൂട്ടാക്കാതിരുന്ന കാട്ടാനയെ വനപാലകരെത്തിയാണ് ഓടിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. തുടർച്ചയായി വന്യജീവി ആക്രമണം നേരിടുന്ന പ്രദേശമാണിതെന്നും കാട്ടാന ആക്രമണം രൂക്ഷമാണെന്നുമാണ് വിവരം