കണ്ണൂർ അഴീക്കൽ തീരത്തിന് സമീപം തീപിടിച്ച സിംഗപ്പൂർ കപ്പലിൽ പൊട്ടിത്തെറി, കോസ്റ്റ് ഗാർഡും നേവിയും സ്ഥലത്തേക്ക്

കണ്ണൂർ അഴീക്കൽ തീരത്തിന് സമീപം തീപിടിച്ച സിംഗപ്പൂർ കപ്പലിൽ പൊട്ടിത്തെറി, കോസ്റ്റ് ഗാർഡും നേവിയും സ്ഥലത്തേക്ക്


കേരളാ തീരത്ത് കൊളംബോ മുംബൈ ചരക്ക് കപ്പലിൽ തീപ്പിടുത്തം. 50 കണ്ടെയ്നര്‍ കേരള തീരത്ത് കടലിൽ വീണു







തിരുവനന്തപുരം : കണ്ണൂർ അഴീക്കൽ തീരത്ത് തീപിടിച്ചത് കൊളംബോയില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന സിംഗപ്പൂർ ചരക്ക് കപ്പൽ വാൻഹായ് 503 ന്. കപ്പലിൽ 40 പേരുള്ളതായാണ് ആദ്യ വിവരം. ഇവരിൽ 22 പേർ ജീവനക്കാരാണ്. 18 പേർ കടലിൽ ചാടി. തീപിടിച്ച കപ്പലിൽ നിന്നും നിരവധി പൊട്ടിത്തെറികൾ ഉണ്ടായെന്നും വിവരമുണ്ട്. ബേപ്പൂരിലും കൊച്ചിയിലും ചികിത്സ സൗകര്യങ്ങൾ ഉറപ്പാക്കാൻ നിർദ്ദേശം നൽകി.