മിഠായി നൽകിയിട്ട് വാങ്ങിയില്ല, കൊയിലാണ്ടിയിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥികളിൽ നിന്ന് മർദനം

മിഠായി നൽകിയിട്ട് വാങ്ങിയില്ല, കൊയിലാണ്ടിയിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥികളിൽ നിന്ന് മർദനം

കോഴിക്കോട്: കൊയിലാണ്ടിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി റാഗിങ്ങ് നേരിട്ടതായി പരാതി. കെപിഎംഎസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് റാഗിങ്ങിന് ഇരയായതായി പരാതി നല്‍കിയത്. മിഠായി നല്‍കിയിട്ട് വാങ്ങിയില്ലായെന്ന് പറഞ്ഞ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചുവെന്നാണ് പരാതി. കുട്ടി ഇന്ന് സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടയിലായിരുന്നു ആക്രമണം. പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നാലെ വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി