നാളെ അവധി, പുതിയ അധ്യയന വർഷത്തിലെ ആദ്യ അവധി പ്രഖ്യാപിച്ചു; സ്കൂൾ തുറക്കുന്ന ദിവസം കുട്ടനാട്ടിൽ ക്ലാസില്ല

നാളെ അവധി, പുതിയ അധ്യയന വർഷത്തിലെ ആദ്യ അവധി പ്രഖ്യാപിച്ചു; സ്കൂൾ തുറക്കുന്ന ദിവസം കുട്ടനാട്ടിൽ ക്ലാസില്ല

ആലപ്പുഴ: സംസ്ഥാനത്ത് പുതിയ അധ്യയന വർഷത്തിന് നാളെ തുടക്കമാകുകയാണ്. കാലവർഷം കലിതുള്ളിയപ്പോൾ സ്കൂൾ തുറക്കൽ നീളുമോയെന്ന ആശങ്കയുണ്ടായിരുന്നെങ്കിലും ഇന്ന് മാനം തെളിഞ്ഞതോടെ ആശങ്ക മാറി. എന്നാൽ കാലവർഷ കെടുതി കാരണം കുട്ടനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധിയായിരിക്കും. പുതിയ അധ്യയന വർഷത്തിലെ ആദ്യ അവധിയാണ് കുട്ടനാട്ടിൽ പ്രഖ്യാപിച്ചിരിക്കുന്നത്. കുട്ടനാട് താലൂക്കിലേയും പുറക്കാട് പഞ്ചായത്തിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധിയായിരിക്കുമെന്നാണ് അറിയിപ്പ്.