തോൽപ്പെട്ടി നായ്ക്കട്ടി പാലത്തിനു സമീപം കാർ തോട്ടിലേക്ക് മറിഞ്ഞു:കർണ്ണാടക സ്വദേശികൾക്ക് പരിക്ക്

തോൽപ്പെട്ടി: മാനന്തവാടി മൈസൂർ റോഡിൽ തോൽപ്പെട്ടി നായ്ക്കട്ടി പാലത്തിന്റെ സമീപത്ത് നിന്നും നിയന്ത്രണംവിട്ട കാർ തോട്ടിലേക്ക് മറിഞ്ഞു. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. കൊട്ടിയൂർ ക്ഷേത്ര സന്ദർശനം കഴിഞ്ഞ് മടങ്ങുകയാ യിരുന്ന ആറംഗ കർണ്ണാടക സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. വെള്ളത്തിൽ താഴ്ന്നുപോയ കാറിന്റെ സീറ്റ് ബൽറ്റിൽ കുടുങ്ങിക്കിടന്ന ഡ്രൈവർ കർണ്ണാടക സുള്ളിയ സ്വദേശി വിനയ് (28) നൊഴികെ മറ്റാർക്കും കാര്യമായ പരിക്കൊ ന്നുമില്ല. ഇവരെ എല്ലാവരേയും മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കർണ്ണാടക ഭാഗത്ത് നിന്ന് വന്ന കെഎസ്ആർടിസി ബസിലെ യാത്രക്കാരടക്കമുള്ള ചിലരാണ് സാഹസികമായ രക്ഷാപ്രവർത്തനത്തിന് മുൻകൈ എടുത്തത്. രക്ഷാ പ്രവർത്തനത്തിനിടെ തൊണ്ടർനാട് സ്വദേശികളായ മുവക്കൻ റഹീസ്, മാന്തോണി നിസാമുദ്ദിൻ എന്നിവർക്ക് നിസാര പരിക്കുപറ്റി. മാനന്തവാടി മൈത്രി നഗർനഗർ സ്വദേശി സിറാജും ആദ്യാവസാനം രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായി. അപകടം പതിവ വായ തോൽപ്പെട്ടി നായ്ക്കെട്ടി പാലത്തിൻ്റെ കൈവരി ഒരു വർഷം മുമ്പ് നവീകരി ച്ചെങ്കിലും കൈവരികൾ വീണ്ടും തകർന്ന അവസ്ഥയിലാണ്