ബീരാൻ ഹാജി അനുസ്മരണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു
ഇരിട്ടി: ഇരിട്ടിയിലെ ആദ്യ കാല മുസ്ലിം ലീഗ് നേതാവ് ബീരാൻ ഹാജി അനുസ്മരണവും പ്രാർത്ഥനാ സദസ്സും നടത്തി.
മുസ്ലിം ലീഗ് ഇരിട്ടി ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പരിപാടി മുസ്ലിം ലീഗ് ജില്ലാ വർക്കിംഗ് കമ്മിറ്റി അംഗം സി അബ്ദുല്ല ഉദ്ഘാടനം ചെയ്തു.
മുസ്ലിം ലീഗ് ഇരിട്ടി ടൗൺ പ്രസിഡൻ്റ് തറാൽ ഈസ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ഫിറോസ് മുരുക്കുംചേരി സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ വർക്കിംഗ് കമ്മിറ്റി അംഗം എം കെ മുഹമ്മദ് വിളക്കോട്, പേരാവൂർ നിയോജക മണ്ഡലം മുസ്ലിംലീഗ് സെക്രട്ടറി എം കെ ഹാരിസ് ,കെ വി റഷീദ്, ഇരിട്ടി നഗരസഭ കൗൺസിലർ വി പി അബ്ദുൽ റഷീദ്, തറാൽ ഹംസ , പി വി അഹമ്മദ് കുഞ്ഞിഹാജി , വി കെ മുസ്ത്ഥ ,എൻ കെ ഷറഫുദ്ധീൻ , ഇബ്രാഹിം പള്ളക്കൽ,കെ പി ജാസർ , കെ മുഹമ്മദലി , മുസ്ത്ഥ ചോലയിൽ , സിറാജ് ബി എഫ് സി , എൻ.കെ
സക്കരിയ്യ എന്നിവർ സംസാരിച്ചു. ബഷീർ മൗലവി പ്രാർത്ഥനക്ക് നേതൃത്വം നൽകി.