രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി: 'ഇസ്രയേലിലെ സയണിസ്റ്റുകളും ഇന്ത്യയിലെ ആർഎസ്എസും ഇരട്ട സന്തതികൾ'

ഇറാനെ ആക്രമിച്ചതിൽ ലോക രാജ്യങ്ങളും സംഘടനകളും അപലപിച്ചപ്പോൾ അവിടെ ഇന്ത്യയെ കണ്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ മുഖം മുഷിയാൻ പാടില്ലെന്ന നിലപാടാണ് ബി ജെ പി സർക്കാരിനും ആർ എസ് എസിനുമുള്ളത്. ബി ജെ പിയും ആർ എസ് എസും വർഗീയതയുടെ വക്താക്കളാണ്. വർഗീയതയുമായി സമരസപ്പെടുന്ന നിലപാടാണ് കോൺഗ്രസിന്റേതും. നിലമ്പൂരിൽ ജമാ അത്തെ ഇസ്‌ലാമിയുമായി പരസ്യമായി കൂട്ടുചേർന്നാണ് കോൺഗ്രസ് മത്സരിക്കുന്നത്. വർഗീയതക്കെതിരെ ജനങ്ങൾ മതനിരപേക്ഷത ഉയർത്തിപ്പിടിക്കണമെന്നും പ്രസംഗത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.