മേപ്പാടി -ചൂരൽമല റോഡിൽ ഒന്നാം മൈലിൽ വാഹനാപകടത്തിൽ വയോധിക മരിച്ചു.
മേപ്പാടി: മേപ്പാടി -ചൂരൽമല റോഡിൽ ഒന്നാം മൈലിൽ വാഹനാപകടത്തിൽ വയോധിക മരിച്ചു.മേപ്പാടി നെല്ലിമുണ്ട സ്വദേശി പി.പി ഇബ്രാഹിമിൻ്റെ ഭാര്യ ബിയ്യുമ്മ(71)യാണ് മരിച്ചത്.സ്കൂട്ടറും ബൊലേറൊ ജീപ്പും ഇടിച്ചായിരുന്നു അപകടം.ഇവരുടെ പേരക്കുട്ടി അഫഹിനെ ഗുരുതര പരുക്കുകളോടെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.