കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ നിന്നും കഞ്ചാവ് പിടികൂടി

കൂട്ടുപുഴ: കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ നിന്നും യാത്രക്കാരനിൽ നിന്ന് കഞ്ചാവ് പിടികൂടി. എക്സൈസ് ഇൻസ്പെക്ടർ എസ് ശബരീദാസിന്റെ നേതൃത്വത്തിൽ കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് വിരാജ്പേട്ടയിൽ നിന്നും ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന കെ എസ് ആർ ടി സി ബസ്സിലെ യാത്രക്കാരനിൽ നിന്നും 200 ഗ്രാം കഞ്ചാവ് കണ്ടെടുത്തത്. ഇരിട്ടി പായം സ്വദേശി പി.പി സുനിലിനെ പോലീസ് പിടികൂടിയത്. എ ഇ ഐ ജോണി ജോസഫ്, P.0 ബഷീർ.ടി, GPO ബാബുമോൻ ഫ്രാൻസിസ്,സിവിൽ എക്‌സൈസ് ഓഫീസർമാരായ ഷിബു.പി, മുനീർ. എം.വി ,WCEO ഷീജ കവളാൻ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു