മട്ടന്നൂരില്‍ ആറ് വയസുകാരന് തെരുവ് നായയുടെ കടിയേറ്റു
മട്ടന്നൂരില്‍ ആറ് വയസുകാരന് തെരുവ് നായയുടെ കടിയേറ്റു. വെമ്പടി സ്വദേശി ആദമിനാണ് കടിയേറ്റത്. ഇന്നു രാത്രി 7.30ന് തലശ്ശേരി റോഡില്‍ കാനറ ബാങ്കിനു സമീപമാണ് നായയുടെ കടിയേറ്റത്.
മൂന്നു പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ രണ്ടുപേര്‍ ഓടുകയായിരുന്നു. കടിയേറ്റ കുട്ടിയെ മട്ടന്നൂരിലെ ആശുപത്രിയിലും തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മട്ടന്നൂരിലെ വിവിധ ഭാഗങ്ങളില്‍ തെരുവ് നായ ശല്യം രൂക്ഷമാണ്. കാണേണ്ടവര്‍ ഇതു കാണണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.