‘ഇത്രയും വോട്ട് കിട്ടുന്ന ആളെ തള്ളിക്കളയാൻ പറ്റുമോ’; അൻവറിന്റെ കാര്യം യുഡിഎഫ് ചർച്ചചെയ്യും, സണ്ണി ജോസഫ്


‘ഇത്രയും വോട്ട് കിട്ടുന്ന ആളെ തള്ളിക്കളയാൻ പറ്റുമോ’; അൻവറിന്റെ കാര്യം യുഡിഎഫ് ചർച്ചചെയ്യും, സണ്ണി ജോസഫ്


നിലമ്പൂരിൽ പി വി അൻവർ ശക്തി തെളിയിച്ചെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. അൻവറിന് സ്വാധീനം ഉണ്ടെന്ന് മണ്ഡലത്തിലെ വോട്ടർമാർ വോട്ട് ചെയ്‌ത്‌ തെളിയിച്ചു. കഴിഞ്ഞ 9 വർഷക്കാലം അദ്ദേഹം അവിടെ എംഎൽഎ ആയിരുന്നു. അതുകൊണ്ടുതന്നെ അൻവർ ഫാക്ടർ അവിടെ ഉണ്ടായിട്ടുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.

അൻവറിനെ ആരും കൂട്ടാതെ ഇരുന്നതല്ല, കൂടാതെ ഇരുന്നതാണ്. ഇത്രയും വോട്ടുകൾ കിട്ടുന്ന അൻവറിന്റെ സാന്നിധ്യം തള്ളിക്കളയാനാവില്ല. അൻവറിനെ യുഡിഎഫിൽ എടുക്കുമോ എന്ന കാര്യം പിന്നീട് ചർച്ച ചെയ്യും, അത് താൻ ഒറ്റയ്ക്ക് തീരുമാനിക്കേണ്ട കാര്യമല്ല. രാഷ്ട്രീയത്തിൽ പൂർണമായി അടഞ്ഞ വാതിലുകളില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

നിലമ്പൂരിൽ യുഡിഎഫ് പ്രതീക്ഷിച്ച വിജയത്തിലേക്ക് എത്തും. എൽഡിഎഫ് രണ്ട് തവണ തുടർച്ചയായി വിജയിച്ച മണ്ഡലത്തിൽ ഭൂരിപക്ഷത്തോടെ യുഡിഎഫിന്റെ സ്ഥാനാർഥി വിജയിക്കുകയാണ് ചെയ്യുന്നത്. നിലമ്പൂരിൽ പ്രകടമാകുന്നത് ഭരണ വിരുദ്ധ വികാരമാണ്. യുഡിഎഫ് വോട്ടുകൾ അൻവറിന് പോയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.