കോഴിക്കോട് ഹോട്ടല്‍ മാനേജ്മെന്റ് വിദ്യാര്‍ത്ഥിനി വീടിനുളളില്‍ ജീവനൊടുക്കിയ നിലയില്‍

കോഴിക്കോട് ഹോട്ടല്‍ മാനേജ്മെന്റ് വിദ്യാര്‍ത്ഥിനി വീടിനുളളില്‍ ജീവനൊടുക്കിയ നിലയില്‍




കോഴിക്കോട്: ഹോട്ടല്‍ മാനേജ്മെന്റ് വിദ്യാര്‍ത്ഥിനിയെ വീടിനുളളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പയ്യോളി ബീച്ച് കുറുംബ ഭഗവതി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കറുവക്കണ്ടി മനോജിന്റെ മകള്‍ മഞ്ജിമ(19) ആണ് മരിച്ചത്. ജോലിക്ക് പോയിരുന്ന മനോജ് രാവിലെ 11.30 ഓടെ വീട്ടില്‍ മടങ്ങിയെത്തിപ്പോഴാണ് മകളെ മരിച്ച നിലയില്‍ കണ്ടത്.

മാതാപിതാക്കള്‍ ജോലിക്ക് പോയതിനാല്‍ പെണ്‍കുട്ടി വീട്ടില്‍ ഒറ്റയ്‌ക്കായിരുന്നു.കണ്ണൂരിലെ സ്ഥാപനത്തില്‍ മൂന്ന് മാസത്തെ ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സ് പഠിച്ചുവരികയായിരുന്നു പെണ്‍കുട്ടി. ഒരാഴ്ച മുമ്പ് പഠനാവധിക്ക് വീട്ടിലെത്തി.ഈ മാസം 28ന് നടക്കുന്ന പരീക്ഷയ്‌ക്ക് തയാറെടുത്തു വരുന്നതിനിടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബുധനാഴ്ച സംസ്‌കരിക്കും. മാതാവ്: ദീപ. സഹോദരന്‍ ഹൃത്വിക് വിദേശത്ത്.