മൂന്നുകോടിയോളം രൂപയുടെ തട്ടിപ്പ്;ഇരിക്കൂർ സഹകരണ ബാങ്ക് സെക്രട്ടറിക്കെതിരേ കേസ്



മൂന്നുകോടിയോളം രൂപയുടെ തട്ടിപ്പ്;ഇരിക്കൂർ സഹകരണ ബാങ്ക് സെക്രട്ടറിക്കെതിരേ കേസ്





ഇരിക്കൂർ: മൂന്നുകോടി രൂപയോളം തട്ടിപ്പ് നടത്തിയെന്ന് കാണിച്ച് ബാങ്ക് സെക്രട്ടറിക്കെതിരെ പരാതി. യുഡിഎഫ് ഭരിക്കുന്ന ഇരിക്കൂർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി പി.വി. മനീഷിനെതിരെയാണ് ഭരണസമിതി ഇരിക്കൂർ പോലീസിൽ പരാതി നൽകിയത്. പരാതിയിൽ കേസെടുത്ത പോലീസ് ഇൻസ്പെക്ടർ രാജേഷ് ആയോടൻ്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. മേയ് 12 മുതൽ സെക്രട്ടറി മനീഷ് ബാങ്കിൽ ഹാജരാകുന്നില്ല. സാമ്പത്തിക ദുരുപയോഗം പുറത്തുവന്നതിനെ തുടർന്ന് സഹകരണ വകുപ്പിലെ റിട്ട. സീനിയർ ഉദ്യോഗസ്ഥനെക്കൊണ്ട് ഭരണസമിതി നടത്തിയ ഇൻ്റേണൽ ഓഡിറ്റിലാണ് മൂന്നുകോടിയോളം രൂപയുടെ പ്രാഥമിക തട്ടിപ്പ് കണ്ടെത്തിയത്
തുടർന്ന് പി. മുനിറുദീൻ, ഭരണ സമിതി അംഗം കെ.കെ. കുഞ്ഞി മായിൻ, ലീഗൽ അഡ്വൈസർ കെ.പി. ബഷീർ എന്നിവർ ഇരിക്കൂർ പോലീസിൽ പരാതി നൽകുകയായിരുന്നു.

ബാങ്ക് സെക്രട്ടറി ഒളിവിലാണ്. ഇയാളെ കണ്ടെത്തണമെന്നാവ ശ്യപ്പെട്ട് നേരത്തെ ചില നിക്ഷേ പകരും പോലീസിൽ പരാതി നൽ കിയിരുന്നു.