ഞെട്ടിക്കുന്ന ദൃശ്യങ്ങൾ: തത്സമയ അവതരണത്തിനിടെ ഇറാനിലെ വാർത്താ ചാനലിൽ ഇസ്രയേൽ ആക്രമണം:

ഇറാൻ്റെ ഔദ്യോഗിക ചാനലായ ഐആർഐബി ചാനലിന് നേരെയാണ് ആക്രമണം നടന്നത്. ആക്രമണത്തിന് പിന്നാലെ അവതാരക സ്ഥാനത്ത് തിരിച്ചെത്തിയ അവതാരക വീണ്ടും ആക്രമിക്കാൻ ഇസ്രയേലിനെ വെല്ലുവിളിച്ചു. ആക്രമണത്തിൽ സ്ഥാപനത്തിലെ നിരവധി മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതായാണ് വിവരം.
ഇതിന് പിന്നാലെ ഇസ്രയേലിലെ ചാനൽ എൻ12, ചാനൽ 14 എന്നിവക്ക് നേരെ ഇറാൻ ആക്രമിച്ചേക്കുമെന്ന് മുന്നറിയിപ്പ് പുറത്തുവിട്ടിട്ടുണ്ട്. ടെൽ അവീവ് വിട്ടുപോകാൻ ഇസ്രയേലികളോട് ഇറാൻ മുന്നറിയിപ്പ് നൽകി. വെടിനിർത്തൽ ചർച്ചകൾക്കായി ഗൾഫ് രാജ്യങ്ങളോട് ഇറാൻ ഇടപെടാൻ ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്.