അഴീക്കോട് കടലിൽ കാണാതായ വലിയന്നൂർ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

അഴീക്കോട് കടലിൽ കാണാതായ വലിയന്നൂർ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

കണ്ണൂർ: അഴീക്കോട് മീൻകുന്ന് കള്ളക്കടപ്പുറത്ത് കഴിഞ്ഞ ദിവസം ഒഴുക്കിൽ പെട്ട രണ്ടു യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. വലിയന്നൂർ വെള്ളോറ ഹൗസിൽ വി പ്രിനീഷിന്റെ മൃതദേഹമാണ് കണ്ണൂരിൽ കണ്ടെത്തിയത്. വസ്ത്രങ്ങൾ ബീച്ചിൽ അഴിച്ച് വച്ച് കടലിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു.