ക്യാൻസർ രോഗബാധിതയെ കട്ടിലിൽ കെട്ടിയിട്ട്, വായിൽ തുണി തിരുകി കവർച്ച; ഞെട്ടിക്കുന്ന സംഭവം ഇടുക്കിയിൽ
<p><strong>ഇടുക്കി: </strong>ക്യാൻസർ രോഗബാധിതയെ കെട്ടിയിട്ട് കവർച്ച നടത്തിയതായി പരാതി. ഇടുക്കി അടിമാലി വിവേകാനന്ദ നഗറിലാണ് സംഭവം നടന്നത്. ഉഷ സന്തോഷ് എന്ന സ്ത്രീയെയാണ് കട്ടിലിൽ കെട്ടിയിട്ട് വായിൽ തുണി തിരുകി പണം അപഹരിച്ചത്. വീട്ടിലുണ്ടായിരുന്ന 16000 രൂപ കവർന്നു. കീമോ തെറാപ്പിക്ക് ശേഷം വീട്ടിൽ വിശ്രമിക്കുകയായിരുന്നു ഇവർ.</p><p>ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. ഉഷയും ഭര്‍ത്താവും മകളും മാത്രമാണ് വീട്ടിലുള്ളത്. ഭര്‍ത്താവും മകളും വീട്ടില്‍ ഇല്ലാത്ത സമയത്താണ് മോഷണം നടന്നത്. ഉഷയുടെ ചികിത്സയ്ക്ക് വേണ്ടി നാട്ടുകാര്‍ സ്വരൂപിച്ച് നല്‍കിയ പണമാണ് മോഷ്ടാവ് കവര്‍ന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അടിമാലി പൊലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.</p>