അയ്യപ്പൻകാവ് പുഴക്കര പൊതുജന വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ വായനാദിനത്തിൽ വായനാ ദിനാചരണവും പി.എൻ. പണിക്കർ അനുസ്മരണ പരിപാടിയും സംഘടിപ്പിച്ചു.

അയ്യപ്പൻകാവ്  പുഴക്കര പൊതുജന വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ വായനാദിനത്തിൽ വായനാ ദിനാചരണവും  പി.എൻ. പണിക്കർ അനുസ്മരണ പരിപാടിയും  സംഘടിപ്പിച്ചു.












കാക്കയങ്ങാട് : പുഴക്കര പൊതുജന വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ജൂൺ 19 മുതൽ ജൂലൈ 7 വരെ വായനാ പക്ഷാചരണത്തിന്റെ ഭാഗമായി ജൂൺ 19 നു വായനാ ദിനത്തിൽ തുടക്കമായി.    ജൂൺ 19 വായനാദിനത്തിൽ വായനാ ദിനാചരണവും, ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ പിതാവ് പി.എൻ. പണിക്കർ അനുസ്മരണ പരിപാടിയും വായനശാലയിൽ സംഘടിപ്പിച്ചു. സെക്രട്ടറി യൂനുസ്. പി സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രസിഡന്റ് അബ്ദുൽ സലാം പി അധ്യക്ഷത വഹിച്ചു.വാർഡ്‌ മെമ്പർ ശ്രീമതി. ഷഫീന മുഹമ്മദ്‌ പരിപാടി ഉത്ഘാടനം ചെയ്തു. 
ബാലവേദി കോർഡിനേറ്റർ ശ്രീ. സാദിക്ക് മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. അബൂബക്കർ ഹാജി കെ. പി, നൂറുൽ അമീൻ. പി, മെഹ്‌റൂഫ്. സി. എന്നിവർ പ്രസംഗിച്ചു. ലൈബ്രേറിയൻ ശ്രീമതി. ഫൗസിയാബി. K.T. നന്ദിയും പറഞ്ഞു. 

    പി എൻ പണിക്കർ അനുസ്മരണ പരിപാടി കൂടാതെ, വായനാ പക്ഷാചരണത്തിന്റെ ഭാഗമായി തുടർ ദിവസങ്ങളിൽ, ക്വിസ് മത്സരം(പൊതു വിഭാഗം), ബാല വേദി അംഗങ്ങളുടെ വായനശാല സന്ദർശനവും, പുസ്തക വിതരണവും, പുസ്തക പരിചയം, വായനോൽത്സവം(യു.പി/ഹൈസ്കൂൾ/ വനിത ) ഡോക്യൂമെന്ററി പ്രദർശനം, വായനാ കുറിപ്പ് മത്സരം, അനുമോദനം, പുസ്തക സമാഹരണം എന്നിവയും സംഘടിപ്പിക്കുന്നുണ്ട്.