കണ്ണൂർ: ഇത്തവണത്തെ മണ്‍സൂണ്‍ ബമ്പറിൻ്റെ ഒന്നാം സമ്മാനം എം സി 678572 എന്ന നമ്പറിലുള്ള ടിക്കറ്റിന്. കണ്ണൂർ ജില്ലയിലെ പയ്യന്നൂർ ലോട്ടറി സബ് ഓഫിസിനു കീഴിലുള്ള ഏജൻസി വിറ്റ ടിക്കറ്റാണ് ഒന്നാം സമ്മാനമായ 10 കോടി രൂപ സമ്മാനത്തിന് അർഹത നേടിയത്.
രണ്ടാം സമ്മാനം 10 ലക്ഷം വീതം അഞ്ച് പരമ്പരകള്‍ക്കും മൂന്നാം സമ്മാനമായ അഞ്ച് ലക്ഷം വീതം അഞ്ച് പരമ്പരകള്‍ക്കും നാലാം സമ്മാനമായ മൂന്ന് ലക്ഷം വീതം അഞ്ച് പരമ്പരകള്‍ക്കുമാണ് ലഭിക്കുക.
MA 719846, MB 682584, MC 302229, MD 273405, ME 372685 എന്നീ ടിക്കറ്റുകള്‍ക്കാണ് രണ്ടാം സമ്മാനം. MA 291581, MB 148447, MC 656149, MD 714936, ME 188965 എന്നീ ടിക്കറ്റുകള്‍ക്കാണ് മൂന്നാം സമ്മാനം. നാലാം സമ്മാനം MA 729545, MB 168612, MC 323256,MD 534242,ME 386206 എന്നീ ടിക്കറ്റുകള്‍ക്കാണ് ലഭിച്ചത്.
ആകെ 34 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണത്തെ മണ്‍സൂണ്‍ ബമ്പറിനായി വില്‍പ്പനക്ക് എത്തിച്ചിരുന്നത്. അതില്‍ 33,48,990 ടിക്കറ്റുകളും വിറ്റു പോയിരുന്നു. 250 രൂപയായിരുന്നു ടിക്കറ്റു വില