
മുംബൈയില്‍ 11കാരനെ നായയെ വിട്ടു കടിപ്പിച്ചു. വീടിന് സമീപത്തെ നിര്‍ത്തിയിട്ട ഓട്ടോയില്‍ കളിക്കുകയായിരുന്ന കുട്ടിയെയാണ് നായയെ വിട്ടു കടിപ്പിച്ചത്. മാന്‍കൂര്‍ദ്ദിലാണ് സംഭവം.
നായ കുട്ടിയെ കടിക്കുന്നതും പിടിച്ചു മാറ്റാതെ ഉടമ നോക്കി ചിരിക്കുന്നതും അടക്കം ദൃശ്യങ്ങള്‍ പുറത്തുവന്നു. ഹംസ എന്ന 11കാരനാണ് കടിയേറ്റത്.ആരും സഹായിച്ചില്ലെന്നും കണ്ടു നിന്നവര്‍ ചിരിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും മാത്രമാണ് ചെയ്തതെന്നും കുട്ടി പറയുന്നു.
പിതാവിന്റെ പരാതിയില്‍ സുഹൈല്‍ ഖാന്‍ എന്നയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. പിറ്റ് ബുള്‍ ഇനത്തില്‍പ്പെട്ട നായയാണ് കടിച്ചത്. പ്രദേശത്തു തന്നെയുള്ള എസി മെക്കാനിക്ക് ആണ് സുഹൈല്‍ ഖാന്‍.
നായ തന്നെ കടിച്ചുവെന്നും താന്‍ വിട്ടുമാറി ഓടിയെന്നും ഹംസ പറഞ്ഞു. നായയുടെ ഉടമയോട് തന്നെ സഹായിക്കാന്‍ അപേക്ഷിച്ചെങ്കിലും അയാള്‍ ചിരിച്ചുകൊണ്ടേയിരുന്നുവെന്നും കുട്ടി വെളിപ്പെടുത്തി. ഒരാളും തന്നെ സഹായിക്കാന്‍ വന്നില്ലെന്നും കുട്ടി പറഞ്ഞു. താന്‍ വളരെയധികം ഭയന്നുവെന്നും കുഞ്ഞ് പറയുന്നു.