രാജ്യത്തെ ഏറ്റവും വലിയ ഡാർക്ക്‌നെറ്റ് മയക്കുമരുന്ന് വിൽപന ശൃംഖല നടത്തി നാർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോയുടെ പിടിയിലായ മൂവാറ്റുപുഴ സ്വദേശി എഡിസൺ ഇടപാട് നടത്തിയിരുന്നത് രാജ്യത്തെ 9 സംസ്ഥാനങ്ങളിൽ. 14 മാസത്തിനിടെ 600 തവണയിലധികം മയക്കുമരുന്ന് ഇടപാട് നടന്നതായി എൻസിബി കണ്ടെത്തി. എഡിസന്‍റെ സംഘത്തിൽ കൂടുതൽ പേരുണ്ടെന്ന് നിഗമനം.
എഡിസൺ മയക്കുമരുന്ന് വാങ്ങിയ ഡിഎസ് കാർട്ടലിന്‍റെ നിയന്ത്രണ കേന്ദ്രം ഇംഗ്ലണ്ടാണെന്ന് വ്യക്തമായിട്ടുണ്ട്. ഡാർക്ക് വെബ് വഴി ലഹരി വാങ്ങിയിരുന്ന വർക്ക് എഡിസൺ ഡിസ്കൗണ്ട് നൽകിയിരുന്നു.
ഡിജിറ്റൽ രൂപത്തിൽ സൂക്ഷിച്ചിരുന്ന 70 ലക്ഷം രൂപയുടെ ക്രിപ്റ്റോ കറൻസിയാണ് സൂക്ഷിച്ചിരുന്നത്. ഡാർക്ക് വെബ്ബിലെ കച്ചവടത്തിന് ഉപയോഗിച്ചിരുന്നത് നിരവധി അക്കൗണ്ടുകളെന്നും എൻസിബി കണ്ടെത്തി. ബെംഗളൂരു, ചെന്നൈ, ഭോപാല്‍, പട്‌ന, ഡല്‍ഹി തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കും ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലും ഇടപാട് നടത്തിയിരുന്നു.
ഡാര്‍ക്‌നെറ്റ് സൈറ്റുകള്‍ ആക്സസ് ചെയ്യുമ്പോൾ ഉപയോഗിക്കാനുള്ള ‘കൈറ്റ്‌സ് ഓപ്പറേറ്റിങ് സിസ്റ്റം’ അടങ്ങിയ പെന്‍ഡ്രൈവ്, ലഹരിമരുന്ന് ഇടപാടിന്റെ രേഖകളുള്ള ഹാര്‍ഡ് ഡിസ്‌കുകള്‍, ഒന്നിലധികം ക്രിപ്‌റ്റോകറന്‍സി വാലറ്റുകൾ എന്നിവയും എന്‍സിബി ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.