15 സുപ്രധാന ബില്ലുകൾ പാര്‍ലമെന്‍റിൽ; ചോദ്യങ്ങളുടെ കെട്ടുമായി പ്രതിപക്ഷം, വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം


15 സുപ്രധാന ബില്ലുകൾ പാര്‍ലമെന്‍റിൽ; ചോദ്യങ്ങളുടെ കെട്ടുമായി പ്രതിപക്ഷം, വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം


ദില്ലി: പാർലമെന്‍റ് വർഷകാല സമ്മേളനം ഇന്ന് ആരംഭിക്കും. ഒരുമാസം നീണ്ടു നിൽക്കുന്ന സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പത്ത് മണിക്ക് മാധ്യമങ്ങളെ കാണും. പഹൽഗാം ഭീകരാക്രമണം, ഇന്ത്യാ - പാക് സംഘർഷത്തിൽ ട്രംപിന്‍റെ ഇടപെടൽ, ബീഹാറിലെ വോട്ടർപട്ടിക പരിഷ്കരണം, എയർ ഇന്ത്യ വിമാനാപകടം തുടങ്ങിയ വിഷയങ്ങൾ ശക്തമായി ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്‍റെ നീക്കം.</p><p>പഹൽഗാം ഭീകരാക്രമണം നടത്തിയ ഭീകരരെ ഇതുവരെ പിടികൂടാത്തതും ഓപ്പറേഷൻ സിന്ദൂറിൽ ട്രംപിന്‍റെ അവകാശവാദങ്ങളും പ്രതിപക്ഷം ശക്തമായി ഉന്നയിച്ചേക്കും. കൂടാതെ ഇന്ത്യ - പാക് സംഘർഷത്തിൽ ട്രംപുന്നയിക്കുന്ന അവകാശവാദങ്ങിൽ കേന്ദ്രത്തിന്‍റെ മറുപടിയും പ്രതിപക്ഷം ആരായും. എയർ ഇന്ത്യ വിമാനാപകടവുമായി ബന്ധപ്പെട്ട് വ്യോമയാന മന്ത്രാലയത്തിന്‍റെ ഉത്തരം തേടി അമ്പതോളം ചോദ്യങ്ങൾ എംപിമാർ തയാറാക്കിയിട്ടുണ്ട്.<അടുത്തമാസം 21 വരെ അവധികൾ ഒഴിച്ചു നിർത്തിയാൽ 21 സിറ്റിങ്ങാണ് നിശ്ചയിച്ചിരിക്കുന്നത്. ഈ കാലയളവിൽ 15 ബില്ലുകൾ പാർലമെന്‍റിന്‍റെ പരിഗണനയിൽ വരും. മണിപ്പൂർ ജി എസ് ടി ഭേദഗതി ബിൽ, ഐഐ എം ഭേദഗതി ബിൽ, ജൻ വിശ്വാസ് ബിൽ, മൈനസ് ആൻഡ് മിനറൽസ് ബിൽ, നാഷണൽ ആന്‍റി ഡോപ്പിങ്ങ് ബില്ലടക്കം പുതുയ എട്ടു ബില്ലുകൾ ഈ സമ്മേളന കാലയളവിൽ അവതരിപ്പിക്കും. ആദായനികുതി ബിൽ, ഇന്ത്യൻ പോർട്സ് ബില്ലടക്കം നേരത്തെ അവതരിപ്പിച്ച ഏഴ് ബില്ലുകളിലും ചർച്ച നടത്തും. പാർലമെന്‍റ് സമ്മേളന കാലയളവിൽ പ്രധാനമന്ത്രി വിദേശപര്യടനം നടത്തുന്നതും പ്രതിപക്ഷം ആയുധമാക്കാനാണ് സാധ്യത. പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങൾ അവഗണിച്ചാൽ സഭ പ്രക്ഷുബ്ധമായേക്കും.