വിമാനത്തിൽ 160 യാത്രക്കാർ, റൺവേയിൽ മുന്നോട്ട് നീങ്ങവേ സാങ്കേതിക തകരാർ, എയർ ഇന്ത്യ വിമാനം റദ്ദാക്കി
ദില്ലി: എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് റദ്ദാക്കി. ഡൽഹിയിൽനിന്ന് കൊൽക്കത്തയിലേക്കുള്ള AI2403 എയർ ഇന്ത്യ വിമാനമാണ് സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് ടേക്ക് ഓഫ് റദ്ദാക്കിയത്. റൺവേയിലൂടെ മുന്നോട്ടു നീങ്ങിയ ശേഷമാണ് വിമാനത്തിന് സാങ്കേതിക തകരാർ കണ്ടെത്തിയത്. പിന്നാലെ ടേക്ക് ഓഫ് റദ്ദാക്കുകയായിരുന്നു. തിങ്കളാഴ്ച എയർ ഇന്ത്യ വിമാനം ലാൻഡിങിനിടയിൽ റൺവേയിൽനിന്നു തെന്നിമാറിയ സംഭവത്തിന് പിന്നാലെയാണ് ഈ സംഭവം.</p><p>തിങ്കളാഴ്ച വൈകുന്നേരം 5:30-നായിരുന്നു AI2403 എയർ ഇന്ത്യ വിമാനം പുറപ്പേടേണ്ടിയിരുന്നത്. 160 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. എന്നാൽ, സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് പൈലറ്റുമാർ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യർ പാലിച്ച് ടേക്ക് ഓഫ് ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് എയർ ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.