സ്കൂൾ വാന്‍ പിക്കപ്പ് ട്രക്കുമായി കൂട്ടിയിടിച്ച് അപകടം; അധ്യാപികയ്ക്കും വിദ്യാര്‍ത്ഥിക്കും ജീവൻ നഷ്ടമായി, 16 പേർക്ക് പരിക്ക്
ലക്ക്നൗ: ഉത്തര്‍പ്രദേശില്‍ സ്കൂൾ വാന്‍ പിക്കപ്പ് ട്രക്കുമായി കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥിക്കും അധ്യാപികയ്ക്കും ദാരുണാന്ത്യം. അനയ എന്ന വിദ്യാര്‍ത്ഥിക്കും അധ്യാപികയായ നിഷ(30) ക്കുമാണ് ജീവന്‍ നഷ്ടമായത്. അപകടത്തില്‍ 16 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ അമരോഹ ജില്ലയിലെ ഹാസന്‍പൂര്‍-ഗജ്റൗള റോഡിലാണ് അപകടം നടന്നത്. വിദ്യാര്‍ത്ഥി സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചുവെന്നും അധ്യാപികയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നും പൊലീസ് പറയുന്നു.</p><p>പരിക്കേറ്റവര്‍ നിലവില്‍ ചികിത്സയിലാണ്. രാവിലെ 7.20 നാണ് അപകടം നടന്നത്. സഹ്സോലിയിലെ ഇന്‍റര്‍നാഷണല്‍ പബ്ലിക്ക് സ്കൂളിലെ വാനാണ് അപകടത്തില്‍ പെട്ടത്. വിദ്യാര്‍ത്ഥികളെയും അധ്യാപകരേയും കയറ്റി രാവിലെ സ്കൂളിലേക്കുള്ള യാത്രാമധ്യേയാണ് അപകടം നടന്നത്. പരിക്കേറ്റവരില്‍ 13 പേര്‍ വിദ്യാര്‍ത്ഥികളാണ്. ഡ്രൈവര്‍ക്കും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്.