വായനോത്സവം 2025: ഗ്രന്ഥശാല തല ക്വിസ് എഴുത്തു പരീക്ഷാ മത്സരം.
കണ്ണൂർ: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന അഖില കേരള വായനോത്സവം 2025 ന്റെ ഭാഗമായി കെ എ പി നാലാം ബറ്റാലിയൻ ജനമൈത്രി വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അഖിലകേരള വായനോത്സവം 2025 ഗ്രന്ഥശാല തലത്തിലുള്ള 16 മുതൽ 25 വരെയും, 26 മുതലുമുള്ള വിഭാഗത്തിലുമായി പുസ്തക ക്വിസ് / എഴുത്ത് പരീക്ഷയിൽ 35 ആളുകൾ പങ്കെടുക്കുകയുണ്ടായി.
ക്വിസ് മത്സര എഴുത്ത് പരീക്ഷകളുടെ ഉദ്ഘാടനം കെ പി ഓ എ ജില്ലാ പ്രസിഡണ്ടും
കൗൺസിലിംഗ് ക്ലാസുകൾ നയിക്കുകയും ചെയ്യുന്ന ആംഡ് പോലീസ് ഇൻസ്പെക്ടർ ശ്രീ രാധാകൃഷ്ണൻ കാവുമ്പായി നിർവഹിച്ചു. ചടങ്ങിൽ ജനമൈത്രിവായനശാല സെക്രട്ടറി വിശ്വംഭരൻ കെ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് ദിനേശൻ കെ അധ്യക്ഷത വഹിച്ചു. KPA ജില്ലാ പ്രസിഡണ്ടും വായനശാല വൈസ് പ്രസിഡണ്ടുമായ അനിരുദ്ധ് എം വി, വായനശാല എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ അനു, അനീഷ് കൂവോട് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിന് ജനമൈത്രി വായനശാല വനിതാ വേദിയുടെ സെക്രട്ടറി ശ്രീമതി അപ്സര നന്ദി പറഞ്ഞു.
രണ്ട് വിഭാഗങ്ങളിലായി നടന്ന വായനോത്സവം 2025 ഗ്രന്ഥശാല തല ക്വിസ് മത്സരം / എഴുത്തു പരീക്ഷകളുടെ ക്വിസ് മാസ്റ്റർമാരായി രാധാകൃഷ്ണൻ കാവുമ്പായി , വിശ്വംഭരൻ കെ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.
സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ അഖിലകേരള വായനോത്സവത്തിൽ ക്വിസ് എഴുത്ത് പരീക്ഷകളിൽ 16 വയസ്സ് മുതൽ 25 വരെ ഉള്ളവരുടെ വിഭാഗത്തിൽ അശ്വിൻ വി മനോഹരൻ ഒന്നാം സ്ഥാനവും, പ്രണവ് കെ രണ്ടാം സ്ഥാനവും അശ്വന്ത് മുരളീധരൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 26 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തിൽ നിതിൻ കെ സി ഒന്നാം സ്ഥാനവും, ശിവപ്രസാദ് പി രണ്ടാം സ്ഥാനവും അമൽജിത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വായനോത്സവം 2025 പരിപാടിയിൽ റിക്രൂട്ട് പോലീസ് സേനാംഗങ്ങൾ , പോലീസ് ഉദ്യോഗസ്ഥർ, ബാലവേദി , വനിതാവേദി പ്രവർത്തകർ, KPOA , KPA, വായനശാല പ്രവർത്തകർ എന്നിവർ സന്നിഹിതരായി.