കണ്ണൂർ കാടാച്ചിറയിൽ സ്വകാര്യ ബസും കെഎസ്ആർടിസിയും കൂട്ടിയിടിച്ച് 25 ഓളം യാത്രക്കാർക്ക് പരിക്ക്
കണ്ണൂർ - കൂത്തുപറമ്പ് കെഎസ്ആർടിസിയും തിരുനെല്ലിയിലേക്ക് പോകുന്ന ബസുമാണ് അപകടത്തിൽപെട്ടത്. കാടാച്ചിറ ഡോക്ടർ മുക്കിൽ ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടം. പരിക്കേറ്റവർ കണ്ണൂർ ആസ്റ്റർ മിംസിൽ ചികിത്സ തേടി.