ഇരിട്ടി എടക്കാനം റിവർവ്യൂ പോയിന്റിൽ 3 വാഹനങ്ങളിലായി എത്തിയ അക്രമികൾ നാട്ടുകാരെ ആക്രമിച്ചു.
ഇരിട്ടി: എടക്കാനം റിവർവ്യൂ പോയിന്റിൽ 3 വാഹനങ്ങളിലായി എത്തിയ അക്രമികൾ നാട്ടുകാരെ ആക്രമിച്ചു.പരിക്കേറ്റ എടക്കാനം സ്വദേശികളായ സുജിത്ത്, ഷാജി. കെ, ജിതേഷ് എന്നിവരെ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അക്രമികൾ സഞ്ചരിച്ച ഒരു വാഹനം എടക്കാനത്ത് ആക്സിഡന്റിൽ പെട്ടു കിടപ്പുണ്ട്.
എടക്കാനം റിവർവ്യൂ പോയിന്റിൽ ഞായറാഴ്ച സന്ധ്യ യോടെ എത്തിയ ഇരു ടീമുകൾ വാക്കേറ്റം ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് 3 വാഹനങ്ങളിലായി പുറമെ നിന്നെത്തിയ അക്രമികൾ നാട്ടുകാരെ ആക്രമിച്ചത്.