400 പേര്‍ക്ക് പട്ടയം നല്‍കുന്നു;പേരാവൂര്‍ മണ്ഡലം പട്ടയമേള 15ന് ഇരിട്ടിയില്‍

ഇരിട്ടി:പേരാവൂര്‍ നിയോജക മണ്ഡലം പട്ടയമേള ജൂലൈ 15ന് വൈകിട്ട് 3.30ന് ഇരിട്ടി ഫാല്‍ക്കണ്‍ പ്ലാസ ഓഡിറ്റോറിയത്തില്‍ റവന്യൂ മന്ത്രി കെ.രാജന്‍ ഉദ്ഘാടനം ചെയ്യും.
അഡ്വ.സണ്ണി ജോസഫ് എം എല്‍ എ അധ്യക്ഷനാകും.മണ്ഡലത്തിലെ അര്‍ഹരായ 400 പേര്‍ക്ക് ചടങ്ങില്‍ പട്ടയങ്ങള്‍ വിതരണം ചെയ്യുമെന്ന് ഇരിട്ടി തഹസില്‍ദാര്‍ സി.വി.പ്രകാശന്‍ അറിയിച്ചു