ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു, 4 ജനറൽ സെക്രട്ടറിമാർ
തിരുവനന്തപുരം ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. എംടി രമേശ്, ശോഭ സുരേന്ദ്രൻ, എസ് സുരേഷ് , അനൂപ് ആന്റണി എന്നിവർ ജനറൽ സെക്രട്ടറിമാരാകും. ജനറൽ സെക്രട്ടറിമാരിൽ വി മുരളീധരൻ പക്ഷത്ത് നിന്നും ആരുമില്ലെന്നതാണ് ശ്രദ്ധേയം. ഷോൺ ജോർജും ആർ ശ്രീലേഖ ഐപിഎസും ബിജെപിയുടെ നേതൃ നിരയിലേക്കെത്തുകയാണ്. പത്ത് വൈസ് പ്രസിഡന്റുമാരിൽ ഒരാൾ മുൻ ഡിജിപി ശ്രീലേഖയും പിസി ജോർജിന്റെ മകൻ ഷോൺ ജോർജുമാണ്.