വി എസ് അനുസ്മരണം.
ധർമശാല : ജനമൈത്രി വായനശാല ആൻഡ് ഗ്രന്ഥാലയം കെ എ പി 4 ന്റെ ആഭിമുഖ്യത്തിൽ കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും രാഷ്ട്രീയ കേരളത്തിന്റെ സമരസൂര്യനുമായിരുന്ന വി എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചനവും അനുസ്മരണവും സംഘടിപ്പിച്ചു.
വി എസ് അനുസ്മരണം KPOA സംസ്ഥാന നിർവാഹക സമിതി അംഗം ശ്രീ ബാബു. ടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വിശ്വംഭരൻ കെ സ്വാഗതവും അനിരുദ്ധ് എംവി അധ്യക്ഷതയും വഹിച്ചു. അനുശോചന പ്രമേയം വിശ്വംഭരൻ കെ അവതരിപ്പിച്ചു. അനുസ്മരണ ചടങ്ങിൽ രാധാകൃഷ്ണൻ കാവുമ്പായി, അഭിമന്യു എം വി, രഞ്ജിത്ത് കെ, ശ്രീജേഷ് ചട്ടുകപാറ , അനീഷ് കൂവോട്, ഷിജി (വനിതാ വേദി ), അപ്സര, അലൻ തോമസ് (ബാലവേദി ), അനൂപ് ചേരിക്കൽ എന്നിവർ വിഎസിനെ അനുസ്മരിച്ച് സംസാരിച്ചു.
അനുസ്മരണ പരിപാടിയിൽ വായനശാല പ്രവർത്തകർ, ബാലവേദി വനിതാവേദി പ്രവർത്തകർ പോലീസ് സേനാംഗങ്ങൾ തുടങ്ങിയവർ പങ്കാളികളായി.