ഇനി വിദേശയാത്രയ്ക്ക് വിസയല്ല, പാസ്‌പോര്‍ട്ട് മതി; ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ശക്തമാകുന്നു; 59 രാജ്യങ്ങളില്‍ വിസയില്ലാതെ പ്രവേശനം

ഇനി വിദേശയാത്രയ്ക്ക് വിസയല്ല, പാസ്‌പോര്‍ട്ട് മതി; ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ശക്തമാകുന്നു; 59 രാജ്യങ്ങളില്‍ വിസയില്ലാതെ പ്രവേശനം



ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് വന്‍ സന്തോഷ വാര്‍ത്ത. ഇപ്പോൾ ഇന്ത്യയുടെ പാസ്‌പോര്‍ട്ട് ശക്തിപ്പെടുന്ന സാഹചര്യത്തില്‍, 59 രാജ്യങ്ങളിലേക്ക് ഇനി വിസയ്‌ക്കായി പ്രത്യേകമായി അപേക്ഷിക്കേണ്ടതില്ല. അവിടങ്ങളിൽ എത്തിക്കഴിഞ്ഞാല്‍ തന്നെ വിസ ലഭിക്കുന്ന സംവിധാനം (ഓണ്‍ അറൈവല്‍) ഉം, വിസയില്ലാതെ നേരിട്ട് പ്രവേശിക്കാവുന്ന സൗകര്യവുമാണ് ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി മലേഷ്യ, മാലദ്വീപ്, തായ്‌ലാന്റ്, മൗറീഷ്യസ് തുടങ്ങിയ ഹോട്ട്സ്പോട്ട് ടൂറിസ്റ്റ് രാജ്യങ്ങളിലേക്കും ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ഇനി വിസയില്ലാതെ തന്നെ യാത്ര ചെയ്യാം.

‘വിസ ഫ്രീ കണ്‍ട്രീസ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്നത്, യാത്രയ്ക്കായി ആ രാജ്യത്തിന് മുന്നോടിയായി എംബസിയിലോ ഓണ്‍ലൈനിലോ വിസയ്ക്ക് അപേക്ഷിക്കാതെ പാസ്പോര്‍ട്ട് മാത്രം ഉപയോഗിച്ച് പ്രവേശിക്കാവുന്ന രാജ്യങ്ങളെയാണ്. ചില രാജ്യങ്ങളില്‍ വിമാനമിറങ്ങുന്ന സ്ഥലത്ത് തന്നെ വിസ ലഭിക്കുന്ന ഓണ്‍ അറൈവല്‍ സംവിധാനം നിലവിലുണ്ട്. അതിനായി ചില ഫീസ് മാത്രമേ അടയ്ക്കേണ്ടതുണ്ടാകൂ. ഈ സംവിധാനങ്ങള്‍ ഇന്ത്യന്‍ യാത്രികര്‍ക്ക് യാത്രാസൗകര്യങ്ങള്‍ വന്‍തോതില്‍ വര്‍ധിപ്പിക്കുന്നു.

വിസ ഫ്രീ അല്ലെങ്കില്‍ ഓണ്‍ അറൈവല്‍ സംവിധാനം ഉള്ള ചില പ്രധാന രാജ്യങ്ങള്‍ ഇവയാണ്, ഭൂട്ടാന്‍, നേപ്പാള്‍, ഇറാന്‍, ജമൈക്ക, കസാഖിസ്ഥാന്‍, കെനിയ, തായ്‌ലാന്‍ഡ്, ഫിലിപ്പീന്‍സ്, ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപുകള്‍, കുക്ക് ദ്വീപുകള്‍, ഡൊമിനിക്ക, ഫിജി, ഹൈറ്റി, മൗറീഷ്യസ്, മൈക്രോനേഷ്യ, പോളണ്ടി, റുവാണ്ട, സെയ്ഷെല്‍സ്, സെന്റ് കിറ്റ്സ് & നെവിസ്, സെന്‍റ് വിന്സന്റ് & ഗ്രനഡൈന്‍സ്, തോണ്ഗ, ത്രിനിഡാഡ് & ടുബാഗോ, വന്വാട്ടു തുടങ്ങിയവ.

അത് പോലെ ഇന്തോനേഷ്യ, ജോര്‍ദാന്‍, മ്യാന്‍മാര്‍, ശ്രീലങ്ക, സിംബാബ്വെ, ബുറുണ്ടി, കംബോഡിയ, കേപ്പ് വെര്‍ദെ ദ്വീപുകള്‍, കൊമോറോ ദ്വീപുകള്‍, ജിബൂട്ടി, ഗിനി-ബിസാവു, ലാവോസ്, ലെബനന്‍, മകാവു, മാലദ്വീപ്, മൊള്‍ഡോവ, മൊണ്ടെനേഗ്രോ, മൊസാംബിക്ക്, ഒമാന്‍, പാലാവു, സംടോമേ & പ്രിൻസിപ്പെ, സൊമാലിയ, ടിംര്‍-ലെസ്റ്റെ, ടോഗോ, ഉഗാണ്ട, സാംബിയ, മൗറിറ്റാനിയ തുടങ്ങിയ രാജ്യങ്ങളും ഓണ്‍ അറൈവല്‍ സംവിധാനത്തിലൂടെ ഇന്ത്യന്‍ പൗരന്‍മാരെ സ്വാഗതം ചെയ്യുന്നു.

ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന്റെ അന്താരാഷ്ട്ര സമ്മാന്യത വര്‍ദ്ധിക്കുന്ന ഈ ഘട്ടത്തില്‍, വിദേശയാത്രകളെ കുറിച്ച് ആഗ്രഹിക്കുന്നവർക്കിത് വലിയൊരു ആശ്വാസം കൂടിയാണ്. വിസ പ്രോസസ്സിലെ കാലതാമസം ഒഴിവാക്കുന്നതും ചെലവുകള്‍ കുറയ്ക്കുന്നതുമായ ഈ സംവിധാനം, വിദേശസഞ്ചാരത്തെ കൂടുതല്‍ എളുപ്പമാക്കുകയും വിനോദയാത്രകള്‍ക്ക് പുതുചൈതന്യം നല്‍കുകയും ചെയ്യുന്നു.