സ്കൂളുകളിൽ സമയമാറ്റം 8, 9,10 ക്ലാസ്സുകൾക്ക് മാത്രമെന്ന് മന്ത്രി വി ശിവൻകുട്ടി; പുതുക്കിയ സമയക്രമം അറിയാം

സ്കൂൾ സമയമാറ്റത്തിലെ ആശങ്കകൾ ചർച്ചയിലൂടെ പരിഹരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. വിദ്യാഭ്യാസ കലണ്ടർ 2025-26 പ്രകാരം നിലവിലെ സമയ മാറ്റം 8,9,10 ക്ലാസുകളിലെ വിദ്യാർഥികളെ മാത്രമാണ് ബാധിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സംശയമുള്ള ആരുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും, നിയമപ്രശ്നങ്ങളും കോടതി പ്രശ്നങ്ങളും അവരെ ബോധ്യപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. സ്കൂൾ സമയം നേരത്തെ വർധിപ്പിച്ചിരുന്നപ്പോൾ ഇല്ലാത്ത എന്ത് പ്രശ്നമാണ് ഇപ്പോള് ഉള്ളതെന്നും, ഇത്തരം എതിർപ്പുകൾക്ക് പിന്നിൽ വിദ്യാഭ്യാസ മേഖലയിൽ തകർക്കാനുള്ള ശ്രമം ആണന്നും മന്ത്രി കൂട്ടിച്ചേർത്തു.
പൊതു വിദ്യാഭ്യാസ മേഖലയിലെ അക്കാദമിക് നിലവാരം ഉറപ്പ് വരുത്തുന്നതിനയാണ് അക്കാദമി കലണ്ടർ പുറത്തിറക്കിയത്. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ പഠന ദിനങ്ങൾ ഉള്ളത് കേരളത്തിലാണെ്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ. സിലബസിൽ പ്രവർത്തിക്കുന്ന സ്‌കൂളുകളും, സർക്കാർ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന സ്‌കൂളുകളിലും നേരത്തെ തന്നെ കൂടുതൽ പ്രവർത്തി ദിനങ്ങളും മണിക്കൂറുകളും ഏർപ്പെടുത്തിയിട്ടുണ്ടെന്നും, സ്കൂൾ സമയം മാറ്റത്തിൽ ആശങ്ക ഉള്ളവരുമായി ചർച്ച നടത്തി അവ പരിഹരിക്കാം എന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
2014 ൽ യുഡിഎഫ് കാലത്ത് സ്കൂളുകളുടെ പ്രവർത്തി സമയം രാവിലെയും വൈകിട്ടും അരമണിക്കൂർ വർധിപ്പിച്ചിരുന്നു. അപ്പോൾ ഇല്ലാത്ത പ്രശ്നമാണ് വലതുപക്ഷ അധ്യാപക സംഘടനകൾക്കും സമസ്ത പോലുള്ള സംഘടനകൾക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
ഹൈസ്‌കൂൾ വിഭാഗം പുതുക്കിയ സമയക്രമം (രാവിലെ 9.45 മുതൽ ഉച്ചയ്ക്ക് ശേഷം 4.15 വരെ)
